28 September Monday

അതിഥിത്തൊഴിലാളികൾക്ക്‌ തണലായി പൊലീസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

ലോക്ക്‌ഡൗണിൽ പ്രതിസന്ധിയിലായ അതിഥിത്തൊഴിലാളികൾക്ക്‌ ഏരൂർ സ്റ്റേഷനിലെ ജനമൈത്രി പൊലീസുകാർ ഭക്ഷണം എത്തിക്കുന്നു

അഞ്ചൽ
ലോക്ക്‌ഡൗണിനെ തുടർന്ന്‌ പ്രതിസന്ധിയിലായ അതിഥിത്തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ചും ഭക്ഷണം എത്തിച്ചും ഏരൂർ സ്റ്റേഷനിലെ ജനമൈത്രി പൊലീസ്. തൊഴിലാളികൾക്ക്‌ ഭക്ഷണവും മറ്റ് അവശ്യസേവനങ്ങളും ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ഏരൂർ പൊലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഗ്രേഡ് എസ്ഐ ഹക്കിം, എഎസ്ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അതിഥിത്തൊഴിലാളികൾക്കും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും താമസിക്കുന്ന വീടുകളിൽ ഭക്ഷണവും മറ്റും എത്തിക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top