27 May Wednesday

പരാതി അന്വേഷിക്കാൻ പോയ പൊലീസുകാരന്റെ കണ്ണിൽക്കുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020
കൊട്ടാരക്കര
പരാതി അന്വേഷിക്കാൻ പോയ പൊലീസുകാരന്റെ കണ്ണിൽ കമ്പികൊണ്ട്‌ കുത്തി.  വാളകം പൊലീസ് ഔട്ട് പോസ്റ്റിലെ സിപിഒ ഡ്രൈവർ സന്തോഷ് വർഗീസി(43) നെയാണ് മാനസികാസ്വാസ്ഥ്യമുള്ള പതിനഞ്ചുകാരൻ കമ്പികൊണ്ട് കണ്ണിൽ കുത്തി മുറിവേ
ൽപ്പിച്ചത്. 
പെൺകുട്ടികളെ ശല്യം ചെയ്തെന്ന പരാതി അന്വേഷിക്കാൻ പോയതാണ് സന്തോഷ് . കണ്ണിന് സാരമായി പരിക്കേറ്റ സന്തോഷിനെ   തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  
പതിനഞ്ചുകാരനെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും  പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top