11 August Thursday

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

മണിക്കുട്ടന്‍

പരവൂർ
പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പരവൂർ പൊലീസ് അറസ്റ്റ്‌ചെയ്‌തു. പൂതക്കുളം ഈഴംവിള ആദിത്യഭവനില്‍ മണിക്കുട്ടന്‍ (48)ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി  തനിച്ചുള്ള സമയം വീട്ടിലെത്തിയ പ്രതി പത്രം ആവശ്യപ്പെട്ടു. വീട്ടിനുള്ളില്‍ പ്രവേശിച്ച പെണ്‍കുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പെണ്‍കുട്ടി ശബ്ദമുയര്‍ത്തി ഓടി രക്ഷപ്പെട്ടു. 
വീട്ടിലെത്തിയ അമ്മയോട്‌ വിവരം പറഞ്ഞതോടെ പരവൂർ പൊലീസിൽ പരാതി നല്‍കുകയായിരുന്നു. പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൂതക്കുളത്തുനിന്ന്‌ പിടികൂടി. പരവൂര്‍ ഇന്‍സ്പെക്ടര്‍ നിസാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ നിതിന്‍നളന്‍, എഎസ്ഐ രമേശന്‍, എസ്‌സിപിഒ ശോഭ, സിപിഒമാരായ ജയപ്രകാശ്, ലിജു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top