04 December Wednesday

ലോറി മറിഞ്ഞ് അപകടം

വെബ് ഡെസ്‌ക്‌Updated: Sunday Oct 27, 2024

തടികയറ്റിവന്നു മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു

കടയ്ക്കൽ
വാഹനത്തിന് വശം കൊടുക്കവേ തടികയറ്റിവന്ന ലോറി മറിഞ്ഞു. മടത്തറ തോഴിയിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം ശനി പുലർച്ചെയാണ് സംഭവം. അമിതവേഗത്തിൽ വരുന്ന വാഹനംകണ്ട് ഒതുക്കുന്നതിനിടെ ആറ്റിങ്ങലിൽനിന്ന് പാലോട് ഭാഗത്തേക്കു പോകുകയായിരുന്ന ലോറി മറിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ജല അതോറിറ്റി കുടിവെള്ളക്കുഴൽ ഇടുന്നതിനായി കുഴിച്ച ശേഷം മൂടിയ സ്ഥലത്ത് താഴ്‌ന്നാണ് ലോറി മറിഞ്ഞത്. ഇതിനോട് ചേർന്ന് അഗാധമായ താഴ്ചയാണ്. അപകടത്തെതുടര്‍ന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ എത്തിച്ച് ലോറി ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top