06 December Monday

തോക്കുമായി നഗരത്തിലിറങ്ങിയ 
യുവാവ്‌ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

റിജോമോൻ

പുനലൂർ
നഗരത്തിൽ തോക്കുമായെത്തി പരിഭ്രാന്തി സൃഷ്ടിച്ച യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പേപ്പർമില്ലിനു സമീപം ഷാജി സദനിൽ റിജോമോൻ (20) ആണ്‌ അറസ്റ്റിലായത്‌. തിങ്കൾ വൈകിട്ട് നാലിനാണ്‌ സംഭവം. ബൈക്കിൽ കെഎസ്‌ആർടിസി ജങ്‌ഷൻ സൊസൈറ്റി റോഡിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ റിജോമോൻ ഒരു ഓട്ടോഡ്രൈവറെ അന്വേഷിക്കുകയും തോക്ക് ഉയർത്തി വധഭീഷണി മുഴക്കുകയുമായിരുന്നു. 
ഓട്ടോ ഡ്രൈവർമാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയപ്പോഴേക്കും പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം ഓട്ടോ ഡ്രൈവർമാരുടെ സഹായത്തോടെയാണ്‌ പൊലീസ്‌ തെരച്ചിൽ ആരംഭിച്ചത്‌. ഉച്ചയോടെ പ്രതിയെ തിരിച്ചറിഞ്ഞ്‌ പിടികൂടി. തോക്കും പിടിച്ചെടുത്തു. എസ്ഐ എസ് ശരലാലിന്റെ നേതൃത്വത്തിൽ ജിഎസ്‌ഐ രാധാകൃഷ്ണൻ, സിപിഒമാരായ അജീഷ്, ഗിരീഷ്, രാഹുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top