03 December Friday

ആംബുലന്‍സ് ഡ്രൈവറുടെ കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021
കൊട്ടാരക്കര 
ആംബുലൻസ് ഡ്രൈവർമാർ ചേരിതിരിഞ്ഞു നടത്തിയ കത്തിക്കുത്തിനെ തുടർന്ന് യുവാവ് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതിയടക്കം രണ്ടുപേർകൂടി അറസ്റ്റിൽ. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ വാടകയ്‌ക്ക് താമസിക്കുന്ന കുന്നിക്കോട് സോഫിയ മൻസിലിൽ മുഹമ്മദ് സിദ്ദിഖ് (36) ആണ്‌ പിടിയിലായത്. സിദ്ദിഖിനെ ആക്രമിച്ച കേസിൽ ആവണീശ്വരം ചക്കുപാറ പ്ലാക്കീഴിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണുവിനെയും അറസ്റ്റ്‌ചെയ്‌തു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി. മറ്റുള്ള പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 20ന് ആദ്യം കുന്നിക്കോട്ടും തുടർന്ന് കൊ‌ട്ടാരക്കരയിലുമായാണ് ഇരുവിഭാ​ഗങ്ങൾ തമ്മിലടിച്ചത്. സാമ്പത്തിക ഇടപാടും മുൻ വൈരാ​ഗ്യവും ഓട്ടത്തെ സംബന്ധിച്ചുമുള്ള തർക്കവും കത്തിക്കുത്തിലെത്തുകയായിരുന്നു.  
ആവണീശ്വരം രാജീവ് നിവാസിൽ എം എസ്‌ രാഹുലിനെ കുത്തിക്കൊല്ലുകയും  വിഷ്ണു, സഹോദരൻ ശിവൻ എന്നിവരെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിദ്ദിഖ്. കൊലപാതകക്കേസിലെ പ്രതികളായ വിളക്കുടി റാഫാ മൻസിലിൽ മുഹമ്മദ് ഹാരിസ്, കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് ശാസ്താമുകൾ വീട്ടിൽ ഷിയാസ് എന്നിവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top