08 December Wednesday
നാഴികക്കല്ല് പിന്നിട്ട് ജില്ല

ഡബിൾ ഡോസ്‌ 10 ലക്ഷം

സ്വന്തംലേഖകൻUpdated: Wednesday Oct 27, 2021
കൊല്ലം
കോവിഡ് വാക്സിനേഷനിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് കൊല്ലം. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ജില്ലയിൽ 10 ലക്ഷം കടന്നു. ചൊവ്വാഴ്ച വൈകിട്ട് 5.30 വരെ 10.11 ലക്ഷം പേരാണ് രണ്ടു ഡോസ്  സ്വീകരിച്ചത്‌. ചൊവ്വാഴ്ച മാത്രം 16,300 പേർക്ക് വാക്സിൻ നൽകി. ഇതിൽ ആയിരത്തിൽ താഴെ മാത്രമാണ് ആദ്യ ഡോസ്.
ആദ്യ ഡോസ് കുത്തിവയ്‌പ് ഏറെക്കുറെ പൂർണമായതായി ജില്ലാ ആരോ​ഗ്യവിഭാ​ഗം അറിയിച്ചു. 19 ലക്ഷത്തിലേറെ പേർക്കാണ്‌ ആദ്യ ഡോസ് നൽകിയത്‌. വാക്‌സിൻ എടുക്കാൻ ബാക്കിയുള്ളത്‌ കോവിഡ് ബാധിച്ച്‌ മൂന്നുമാസം തികയാത്തവരാണ്. 
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരിൽ 98 ശതമാനത്തിലേറെ പേർക്കും വാക്സിൻ നൽകി. പ്രസവാവധിയിലുള്ളവരും കോവിഡ് വന്ന് മൂന്നുമാസം തികയാത്തവരുമായ അധ്യാപകരാണ് ഇനിയുള്ളത്. വാക്സിൻ ക്ഷാമമവും ജില്ലയിൽ ഇല്ല. ഒരു ലക്ഷത്തോളം ഡോസ് വാക്സിൻ ജില്ലയിൽ സ്റ്റോക്കുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ഡോസെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top