16 October Saturday

ഓച്ചിറയിൽ കർഷകമോർച്ച മണ്ഡലം 
പ്രസിഡന്റ്‌ രാജിവച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഓച്ചിറയിൽ വിവിധ രാഷ്ട്രീയ പാർടികളിൽനിന്നു രാജിവച്ച് സിപിഐ എമ്മിനൊപ്പം ചേർന്നുപ്രവർത്തിക്കാൻ 
തീരുമാനിച്ചവരെ ഏരിയ സെക്രട്ടറി പി ബി സത്യദേവൻ പതാക നൽകി സ്വീകരിക്കുന്നു

ഓച്ചിറ
കർഷകമോർച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റും ബിജെപി നേതാവുമായ സി ബി ബാബുവിന്റെ നേതൃത്വത്തിൽ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാർടികളിൽനിന്ന്‌ രാജിവച്ച് പത്തോളം പേർ സിപിഐ എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം പായിക്കുഴി ബി ബ്രാഞ്ച് സമ്മേളനത്തിൽ ഏരിയ സെക്രട്ടറി പി ബി സത്യദേവൻ പാർട്ടി പതാക കൈമാറി ഇവരെ സ്വീകരിച്ചു
ബിജെപി പ്രവർത്തകരായ ഷൈലജ, എസ് അശ്വതി എന്നിവർ ഉൾപ്പെടെയാണ്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചത്‌. രമേശൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സുരേഷ് നാറാണത്ത്, പി ബിന്ദു, എച്ച് ഷാജിലാൽ, സരസ്വതി, ഗോപിനാഥൻ പിള്ള, ശ്രീധരൻ പിള്ള, ജയകുമാർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top