20 October Tuesday
മന്ത്രിക്കെതിരെ കൊലവിളി

കുണ്ടറയിൽ ബഹുജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

സിപിഐ എം കുണ്ടറ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്‌

കുണ്ടറ 
യുവമോർച്ച മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയുടെ ഓഫീസിലേക്കു നടത്തിയ മാർച്ചിനിടെ മന്ത്രിക്കും മക്കൾക്കുമെതിരെ കൊലവിളി നടത്തിയ സംസ്ഥാന സെക്രട്ടറി ശ്യാം രാജിനെതിരെ വ്യാപക പ്രതിഷേധം. കൊലവിളിയിൽ പ്രതിഷേധിച്ച്‌ സിപിഐ എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ ബഹുജനരോഷം ജ്വലിച്ചു. മുക്കടയിൽനിന്ന്‌ ആരംഭിച്ച പ്രകടനം ഇളമ്പള്ളൂർ, റെയിൽവേ സ്റ്റേഷൻ എന്നിവടങ്ങളിലെത്തി തിരികെ മുക്കടയിൽ സമാപിച്ചു. പ്രതിഷേധ യോഗം ഏരിയ സെക്രട്ടറി എസ് എൽ സജികുമാർ ഉദ്‌ഘാടനംചെയ്തു. സി സോമൻപിള്ള, ആർ സുരേഷ് ബാബു, സി സന്തോഷ്, ജൂലിയറ്റ് നെത്സൺ, പി വിനിതകുമാരി, ജി ഗോപിലാൽ, പി ശകുന്തള, അരുൺ, ശ്യാം എന്നിവർ നേതൃത്വം നൽകി. 
ബിജെപി പ്രവർത്തകരെ പൊലീസ് കള്ളക്കേസിൽ കുടുക്കുന്നുവെന്ന്‌ ആരോപിച്ച് വെള്ളിയാഴ്ചയാണ് യുവമോർച്ച പ്രവർത്തകർ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മയുടെ കുണ്ടറയിലെ  ഓഫീസിലേക്ക് മാർച്ച് നടത്തിയത്. ശ്യാം രാജിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top