21 October Wednesday

വീട്‌ കുത്തിത്തുറന്ന്‌ മോഷണം: ഒരാൾകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020
ഓയൂർ
പൂയപ്പള്ളിയിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. ഓയൂർ മീയന ചരുവിളപുത്തൻവീട്ടിൽ അനസി (37) നെയാണ്‌ പൂയപ്പള്ളി പൊലീസ് പിടികൂടിയത്‌. 
പൂയപ്പള്ളി സോണിഹൗസിൽ സൂസൻ ജെയിംസിന്റെ വീട്ടിലായിരുന്നു മോഷണം. 
സ്വർണവും വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന തുണികളും എടിഎം കാർഡും പ്രതികൾ കവർന്നു. എടിഎം ഉപയോഗിച്ച്‌ 20,000 രൂപയും പിൻവലിച്ചു. 
കേസിലെ പ്രതികളിലൊരാളായ മീയന സുരാജ്ഭവനിൽ സുമേഷ് (32)  നേരത്തെ പിടിയിലായിരുന്നു. മറ്റൊരു പ്രതി മീയന സ്വദേശി റാഫി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ട്   ഒളിവിലാണ്.  
പൂയപ്പള്ളി സിഐ വിനോദ് ചന്ദ്രൻ, എസ്ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനസിനെ അറസ്റ്റ് ചെയ്തത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top