20 October Tuesday

കർഷകബിൽ: പാടത്തിറങ്ങി വിദ്യാർഥി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

എസ്‌എഫ്‌ഐ പാടത്തിറങ്ങി പ്രതിഷേധം ചാത്തന്നൂരിൽ കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
‘പാടങ്ങളിൽനിന്ന്‌ പ്രതിഷേധം ഉയരട്ടെ, കർഷകദ്രോഹ ബില്ലിനെതിരായി പ്രതിഷേധിക്കുക' മുദ്രാവാക്യം ഉയർത്തി എസ്എഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്താകെ ‘പാടത്തിറങ്ങി പ്രതിഷേധം' സംഘടിപ്പിച്ചു. ജില്ലയിൽ ഏരിയ,- ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൃഷിയിടങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ വിദ്യാർഥികളും കർഷകരും കർഷകത്തൊഴിലാളികളും പങ്കെടുത്തു. എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ആദർശ് എം സജി ചാത്തന്നൂരിൽ ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ജി ടി അഞ്ജുകൃഷ്ണ നെടുവത്തൂരിലും ജില്ലാ സെക്രട്ടറി പി അനന്ദു കുണ്ടറയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് സന്ദീപ് ലാൽ കുന്നത്തൂരിലും ആര്യ പ്രസാദ് ശൂരനാട്ടും പ്രതിഷേധത്തിന്റെ ഭാഗമായി.
അഞ്ചൽ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഏറത്തെ വയലേലയിൽ സമരം നടത്തി.  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം വിഷ്ണു പത്തനാപുരം ഉദ്ഘാടനംചെയ്തു. 
അഞ്ചൽ ഏരിയ പ്രസിഡന്റ്‌ അംബു ബാബു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിഅംഗം ഇർഷാദ്, ഏരിയ സെക്രട്ടറി ഷാഹിൻ, ജോയിന്റ് സെക്രട്ടറി നസ്ലിം, ഗോപിക, അനന്തു , സിപിഐ എം അഞ്ചൽ ലോക്കൽ കമ്മിറ്റിഅംഗം ഏറം ഷാജി തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top