15 October Tuesday
ദുരിതാശ്വാസ നിധി

വിത്തുപേനയിൽ സ്‌നേഹം കരുതി കുരുന്നുകൾ

സ്വന്തം ലേഖകന്‍Updated: Tuesday Aug 27, 2019

വെളിയം പാലക്കോട് ഗവ. എൽപി സ്കൂൾ വിദ്യാർഥികൾ വിത്തുപേന നിർമാണത്തിൽ

 

എഴുകോൺ
കുന്നിക്കുരുവും മഞ്ചാടിയും പെറുക്കി ഈ കുരുന്നുകൾ പേപ്പറിനുളളിൽ നിറയ്‌ക്കുന്നത്‌ പ്രളയബാധിതർക്കുള്ള സ്‌നേഹം കൂടിയാണ്‌. വെളിയം പാലക്കോട് ഗവ. എൽപി സ്കൂൾ വിദ്യാർഥികളാണ്‌ വിത്തുപേന നിർമിച്ച്‌ വിറ്റ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ പണം സ്വരുക്കൂട്ടുന്നത്‌. 
ആഴ്ചയിൽ ഒരു ദിവസം കണ്ടെത്തിയാണ് വിദ്യാർഥികളുടെ പേന നിർമാണം. ആദ്യ ഘട്ടത്തിൽ അഗത്തി, മഞ്ചാടിക്കുരു, കുന്നിക്കുരു എന്നിവയുടെ വിത്തുപേനയാണ് നിർമിച്ചത്. തുടർന്ന് വിവിധ തരം വിത്തുകളുടെ പേന നിർമിക്കാനാണ് തീരുമാനം. 10 രൂപ നിരക്കിലാണ് വിൽപ്പന. സ്കൂളിലെ കുട്ടികളെല്ലാം വിത്തുപേനയാണ് ഉപയോഗിക്കുന്നത്. പരിസ്ഥിതി സൗഹൃദത്തിൽ ഊന്നി നിർമിക്കുന്ന പേനകൾ വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിക്കും. 
സ്കൂൾ പിടിഎ പ്രസിഡന്റും ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറിയുമായ ആർ സന്തോഷ്  വിദ്യാർഥികൾക്ക്‌ പേന നിർമാണത്തിനുള്ള പരിശീലനം നൽകി. പ്രധാനാധ്യാപിക ഗീതാകുമാരിയമ്മ, ഗീതാകുമാരി, സരള, അമ്പിളിക്കല, ലീന, സവിത, രമ്യ, നീതു, സിന്ധു എന്നീ അധ്യാപകരുടെ നേതൃത്വത്തിലാണ് പേന നിർമാണം.

 

പ്രധാന വാർത്തകൾ
 Top