24 October Thursday

പ്രളയ സഹായവുമായി പൊലീസ്‌ കരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019
കൊല്ലം
പൊലീസ്‌ അസോസിയേഷന്‍ സംസ്ഥാന സമ്മേളനവേദിയിലും പ്രളയസഹായവുമായി സേനാ അംഗങ്ങൾ. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മൂന്നുദിവസത്തെ സമ്മേളനം രണ്ടുദിവസമാക്കിയിരുന്നു. ഇങ്ങനെ ചെലവ് ചുരുക്കിയ തുകയടക്കം ചേർത്ത്‌ 10 ലക്ഷം രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക്‌ നൽകിയത്‌.
തുകയ്ക്കുള്ള ചെക്ക്‌ അസോസിയേഷൻ ഭാരവാഹികളായ ടി എസ്‌ ബൈജു, പി ജി അനിൽകുമാർ, എസ്‌ ഷൈജു എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന്‌ കൈമാറി. പ്രളയരക്ഷാപ്രവർത്തനത്തിൽ പൊലീസ്‌ നടത്തിയ നേതൃപരമായ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി പൊതുസമ്മേളന ഉദ്‌ഘാടന പ്രസംഗത്തിൽ അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. 
 
പ്രധാന വാർത്തകൾ
 Top