18 October Friday

കേരളം നടപ്പാക്കുന്നത്‌ ബദൽ സാമ്പത്തിക നയം: സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 27, 2019

 

കൊല്ലം
രാജ്യത്തെ പ്രതിസന്ധിയിലേക്കു നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനയങ്ങൾക്ക്‌ ബദൽ ഇടതുപക്ഷ സാമ്പത്തിക നയങ്ങൾ മാത്രമാണെന്ന് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം  ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണാനുള്ള എൽഡിഎഫ് സർക്കാരിന്റെ ഇടപെടലുകൾ വൻ വിജയത്തിലാണ്‌. സമ്പത്തിന്റെ ധ്രുവീകരണമല്ല, പൊതുമേഖലയെ ശക്തിപ്പെടുത്തി സമ്പത്തിന്റെ നീതിപൂർവകമായ വിതരണമാണ്‌  കേരളത്തിൽ നടക്കുന്നത്‌. കിഫ്ബി വികസനരംഗത്ത്‌ അത്ഭുതങ്ങൾ സൃഷ്ടിക്കും.  പൊലീസിന്റെ പ്രവർത്തന മികവ്‌ തിരിച്ചറിയുമ്പോൾത്തന്നെ കുറവുകൾ ചൂണ്ടിക്കാട്ടുകയുംവേണം.  
രാജ്യത്ത് ഏറ്റവും മികച്ച പ്രവർത്തനമാണ്‌ കേരള പൊലീസിന്റേത്‌. പൊലീസിനെതിരെ ഉയരുന്ന വിമർശനങ്ങളെ പാഠപുസ്‌തകങ്ങളായി എടുക്കണം. സമൂഹത്തിൽ വർധിച്ചുവരുന്ന ലഹരി ഉപഭോഗത്തെ പ്രതിരോധിക്കാൻ വിദ്യാഭ്യാസ വകുപ്പ്‌ നടപ്പാക്കുന്ന ഡ്രഗ്‌സ്‌ ഫ്രീ ക്യാമ്പസ്‌ ജനകീയ ക്യാമ്പയിൻ പൊലീസും ഏറ്റെടുക്കണം–- മന്ത്രി പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top