15 October Tuesday

മയ്യനാട്‌ റീജ്യണൽ സഹകരണ ബാങ്ക്‌ ശതാബ്ദി ആഘോഷം തുടങ്ങി

സ്വന്തം ലേഖകന്‍Updated: Tuesday Aug 27, 2019

മയ്യനാട് റീജ്യണൽ സഹകരണ ബാങ്ക്‌ ശതാബ്ദി ആഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ, എംഎൽഎമാരായ എം നൗഷാദ്‌, ജി എസ്‌ ജയലാൽ എന്നിവർ സമീപം.

കൊട്ടിയം 
മയ്യനാട് റീജ്യണൽ സർവീസ് സഹകരണ ബാങ്കിന്റെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക്‌ തുടക്കം. ശതാബ്-ദി വർഷത്തിൽ ഒരുകോടി രൂപയുടെ വികസന –- ക്ഷേമ പ്രവർത്തനങ്ങൾ ബാങ്ക്‌ നടപ്പാക്കും. ബാങ്ക്‌ അങ്കണത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. 
തുടരെയുണ്ടാകുന്ന പ്രതിസന്ധികളിലും തളരാതെ കേരളത്തെ താങ്ങിനിർത്തുന്നതിൽ സഹകരണബാങ്കുകൾ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന്‌  മന്ത്രി പറഞ്ഞു.  നോട്ടുനിരോധനസമയത്തും പ്രളയത്തിലും കേരളം സാമ്പത്തികമായി നട്ടം തിരിയുമ്പോൾ സഹകരണ ബാങ്കുകൾ  സഹായിക്കാനെത്തിയത്‌ നമ്മൾ കണ്ടു–-  മന്ത്രി പറഞ്ഞു.  
എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നീതി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുതിർന്ന സഹകാരികളെ  ജി എസ് ജയലാൽ എംഎൽഎ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ് ആദരിച്ചു.  
മുൻ എംഎൽഎ എ എ അസീസ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ പി ജെ അബ്ദുൽ ഗഫാർ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എസ് രാജീവ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ ലക്ഷ്‌മണൻ, ജില്ലാ പഞ്ചായത്ത്‌ അംഗം എസ് ഫത്തഹുദീൻ, കോർപറേഷൻ കൗൺസിലർ എം നൗഷാദ്, ഡി ബാലചന്ദ്രൻ, ഉമയനല്ലൂർ കുഞ്ഞുക്കൃഷ്ണപിള്ള, അബ്ദുൽ റഷീദ്, എൻ സന്തോഷ്, എൻ ശ്രീസുതൻ, സി പി പ്രദീപ്, കെ വി പ്രമോദ്, വേണുഗോപാലൻ ആചാരി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എ മാധവൻ പിള്ള സ്വാഗതവും ജനറൽ കൺവീനർ വേണുഗോപാൽ ആചാരി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top