24 September Friday
ലൈഫ്‌മിഷൻ രണ്ടാംഘട്ടം പൂർത്തിയാകുന്നു

ലൈവായി 8265 വീട്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021

 സ്വന്തം ലേഖകന്‍

കൊല്ലം
ജില്ലയിൽ ലൈഫ്‌മിഷൻ രണ്ടാംഘട്ട വീടുനിർമാണം അന്തിമഘട്ടത്തിൽ. 8265 വീട്‌ ഇതിനകം പൂർത്തിയായി. 9135 ഗുണഭോക്താക്കളാണ്‌ വിവിധ പഞ്ചായത്തുകളിൽ രണ്ടാംഘട്ടത്തിൽ അർഹതാ പട്ടികയിലുള്ളത്‌. 
സംസ്ഥാന സർക്കാരിന്റെ എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം മുൻനിർത്തിയുള്ള നിർമാണ പദ്ധതിയിൽ വൻ മുന്നേറ്റത്തിലാണ്‌ ജില്ലാ ലൈഫ്‌ മിഷൻ. ആദ്യഘട്ടത്തിൽ 3618 വീട്‌ പുർത്തീകരിച്ചിരുന്നു. വിവിധ വകുപ്പുകളിൽനിന്ന് ഭവന നിർമാണസഹായം കൈപ്പറ്റിയിട്ടും പൂർത്തീകരിക്കാത്ത ഭവനങ്ങളാണ്‌ ആദ്യഘട്ടത്തിൽ സമയബന്ധിതമായി പൂർത്തീകരിച്ചത്‌. 
രണ്ടാംഘട്ട പദ്ധതിക്കായി 9135 ഗുണഭോക്താക്കൾ വിവിധ പഞ്ചായത്തുകളിലായി അർഹത നേടിയിട്ടുണ്ട്‌. ഇതിൽ 8783 ഗുണഭോക്താക്കൾ പഞ്ചായത്തുമായി കരാറിൽ ഏർപ്പെട്ട്‌ ഭവന നിർമാണം ആരംഭിച്ചു. 
പിഎംഎവൈ (ജി)പദ്ധതിയിൽ ഉൾപ്പെട്ട്‌ ജില്ലയിൽ 1491 വീട് ഇതിനോടകം പൂർത്തീകരിച്ചു. കോർപറേഷൻ, മുൻസിപ്പാലിറ്റികളിൽ പിഎംഎവൈ (യു)പദ്ധതിയിൽ ഉൾപ്പെട്ട 6576 ഗുണഭോക്താക്കളാണുള്ളത്‌. ഇതിൽ 5015 ഗുണഭോക്താക്കൾ ഭവനനിർമാണം പൂർത്തീകരിച്ചു
ഇതിനുപുറമെ പട്ടികജാതിവകുപ്പിൽനിന്ന്‌ 1629, പട്ടികവർഗ വകുപ്പിന്റെ മൂന്ന്, ഫിഷറീസ്‌ വകുപ്പിന്റെ 770 വീടുകളും പൂർത്തീകരിച്ചു. ലൈഫ്‌ മൂന്നാംഘട്ടത്തിൽ ആകെ 18,056 ഗുണഭോക്താക്കളാണുള്ളത്‌. ഇതിൽ 3609 ഗുണഭോക്താക്കൾ ഭൂമി ലഭ്യമായി രണ്ടാംഘട്ടത്തിലേക്ക്‌ മാറിയിട്ടുണ്ട്‌. മൂന്നാംഘട്ടത്തിലെ 525 വീട് പൂർത്തീകരിച്ചു. 
പട്ടികജാതി പട്ടികവർഗ, ഫിഷറീസ്‌ വകുപ്പുകളിൽ നിന്നായി ലിസ്‌റ്റിൽ ഉൾപ്പെടാതെപോയ ഗുണഭോക്താക്കൾക്കായി തയ്യാറാക്കിയ അഡീഷണൽ ഗുണഭോക്‌തൃ പട്ടികപ്രകാരം അർഹത നേടിയവർക്കും വീടുകൾ പൂർത്തിയായി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top