07 August Friday

ശ്രീനിവാസന്റെ അധിക്ഷേപത്തിനെതിരെ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കൊല്ലം
അങ്കണവാടി ജീവനക്കാർക്കെതിരെ നടൻ ശ്രീനിവാസൻ നടത്തിയ അധിക്ഷേപം പിൻവലിക്കാത്തതിനെതിരെ സംസ്ഥാനത്തെങ്ങും അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധ മാർച്ച്‌. എറണാകുളത്ത്‌ ശ്രീനിവാസന്റെ വീടിനു മുന്നിലേക്ക്‌ മാർച്ച്‌ നടന്നു. കൊല്ലം ജില്ലാ അങ്കണവാടി  വർ‌ക്കേഴ്‌സ്‌ ആൻഡ്‌ ‌ഹെൽപേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു)നേതൃത്വത്തിൽ ചിന്നക്കട ഹെഡ്‌ പോസ്റ്റ്ഓഫീസിന്‌ മുന്നിൽ ധർണ നടത്തി. ജില്ലാ സെക്രട്ടറി ബി ഉഷാകുമാരി ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനകമ്മിറ്റി അംഗം റസീന അധ്യക്ഷയായി. ലതികുമാരി സംസാരിച്ചു.
ചടയമംഗലത്ത്‌ സിഐടിയു ഏരിയ സെക്രട്ടറി പി കെ ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. സനുബ അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്‌ സി രജനി, മിനി എന്നിവർ സംസാരിച്ചു. അഞ്ചലിൽ ബ്ലോക്ക്‌ പഞ്ചയാത്ത്‌ പ്രസിഡന്റ്‌ ബിന്ദു സൂരേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top