14 August Friday

ബിഎസ്‌എൻഎൽ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
കൊല്ലം
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ബിഎസ്‌എൻഎൽ ജീവനക്കാർ ജില്ലാ ജനറൽ മാനേജർ ഓഫീസിനു മുന്നിൽ നടത്തിയ ധർണ സഞ്ചാർ നിഗം എക്സിക്യുട്ടീവ് അസോസിയേഷൻ അഖിലേന്ത്യ കമ്മിറ്റിഅംഗം ഇ വി സലിംകുമാർ ഉദ്ഘാടനംചെയ്‌തു. 4ജി സർവീസ് ആരംഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക, ബിഎസ്എൻഎൽ. പുനരുദ്ധാരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക, കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകുക, പിരിച്ചുവിടൽ അവസാനിപ്പിക്കുക, കോവിഡ് –-19 കാലത്ത് സൗജന്യചികിത്സ അനുവദിക്കുക, ജീവനക്കാർക്ക് ഗ്രൂപ്പ്  ഇൻഷുറൻസ് ഏർപ്പെടുത്തുക, മത്സരപരീക്ഷകൾ യഥാസമയം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഡി അഭിലാഷ് അധ്യക്ഷനായി. പി രമണൻ, കെ എൻ ജ്യോതിലക്ഷ്മി, കെ വി ബിജു എന്നിവർ സംസാരിച്ചു. കൊട്ടാരക്കര, കുണ്ടറ എന്നീ കേന്ദ്രങ്ങളിലും ധർണ നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top