11 August Tuesday

കോവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലെത്തിച്ച ഓട്ടോഡ്രൈവറെ തിരിച്ചറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
പുനലൂർ  
കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയെ പൊലീസുകാർക്കൊപ്പം വൈദ്യപരിശോധനയ്ക്ക് താലൂക്കാശുപത്രിയിൽ എത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറെ തിരിച്ചറിഞ്ഞു. 
ഇരുപത്താറുകാരനായ ഒറ്റക്കൽ സ്വദേശിയായ യുവാവാണ്‌ ഓട്ടോ ഓടിച്ചിരുന്നത്‌. ഇയാളെയും അന്ന് ഓട്ടോയിൽ താലൂക്കാശുപത്രിയിൽനിന്ന് പൊലീസ് സ്റ്റേഷനിലേക്ക് യാത്രചെയ്ത സെക്യൂരിറ്റി ജീവനക്കാരനെയും നിരീക്ഷണത്തിലാക്കി. വ്യാപാരിയായ രോഗിയുടെ റൂട്ട് മാപ്പ് തയ്യാറാക്കിയപ്പോൾ ഓട്ടോഡ്രൈവറെ ഉൾപ്പെടുത്തിയെങ്കിലും ഏത് ഡ്രൈവറാണ് ഓട്ടോയുമായി എത്തിയതെന്നു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. 
വെള്ളിയാഴ്ച ആശുപത്രിയിൽ ഓട്ടം വന്നപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരനാണ് ഡ്രൈവറെയും ഓട്ടോയും തിരിച്ചറിഞ്ഞത്. 20നു വൈകിട്ട് നാലിനുശേഷമാണ് സ്റ്റേഷനിൽനിന്ന് വ്യാപാരിയുമായി പുനലൂർ പൊലീസ്‌  താലൂക്കാശുപത്രിയിൽ എത്തിയത്. പിന്നീട് തകരാർ ഉണ്ടായതിനെത്തുടർന്ന് ഓട്ടോറിക്ഷ വർക്‌‌ഷോപ്പിൽ കയറ്റിയശേഷം യുവാവ് കിണർവെട്ട് ഉൾപ്പെടെയുള്ള കൂലിപ്പണിക്കു പോയെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് ആർ ഷാഹിർഷ പറഞ്ഞു. വ്യാപാരിക്കൊപ്പം ഓട്ടോയിൽ വന്നിരുന്ന പൊലീസുകാർ നേരത്തെ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top