12 August Wednesday

സ്വകാര്യ ധനസ്ഥാപനത്തിൽനിന്ന്‌ പണംതട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
ഓയൂർ
സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയിൽനിന്ന്‌ 15,500 രൂപ തട്ടിയെടുത്തെന്ന്‌ പരാതി. മീയണ്ണൂർ ജങ്‌ഷനിൽ സാജന്റെ ഉടമസ്ഥതയിലുള്ള ചെറുകര കുന്നിൽ ഫൈനാൻസിൽനിന്നാണ്‌ പണം തട്ടിയത്‌. വെള്ളിയാഴ്‌ച രാവിലെ 10നാണ്‌ സംഭവം നടന്നത്‌. 42 വയസ്സ് തോന്നിക്കുന്ന ഏകദേശം 170 സെന്റിമീറ്റർ ഉയരവും തടിച്ച ശരീരപ്രകൃതവുമുള്ള ആളാണ്‌ തട്ടിപ്പ്‌ നടത്തിയത്‌. ബൈക്കിലെത്തിയ ഇയാൾ കടയിൽ കയറി സ്ഥാപന ഉടമസ്ഥനെക്കുറിച്ചും മുൻ ജീവനക്കാരെക്കുറിച്ച് ചോദിച്ചത്തിനുശേഷം ജീവനക്കാരിയോട് 15000 രൂപ ആവശ്യപ്പെട്ടു. ഉടമയോട്‌ ആണെന്ന വ്യാജനെ മൊബൈലിൽ സംസാരിക്കുകയും 
ചെയ്‌തു. 
2,2000 രൂപ വൈകിട്ട് അഞ്ചിന് ഒരാൾ എത്തിക്കുമെന്നും ഇപ്പോൾ 10,500 രൂപ വേണമെന്നും പറഞ്ഞ് ഫോൺ കട്ട്‌ ചെയ്‌തു. ഉടമയെ ഫോണിൽ ബന്ധപ്പെടാൻ  ശ്രമിച്ചെങ്കിലും നടന്നില്ല. കടയിലെത്തിയയാൾ തിരക്കുകൂട്ടുകയും പെരുമാറ്റത്തിൽ അസ്വഭാവികതയൊന്നും തോന്നാത്തതിനാൽ പണം നൽകുകയായിരുന്നുവെന്ന്‌ ജീവനക്കാരി 
പറയുന്നു. 
ഉടമ സാജൻ കടയിലെത്തിയപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായത്.  ഉടൻ കുളപ്പാടം പൊലീസിനെ വിവരമറിക്കുകയായിരുന്നു. ഒരുമാസം മുമ്പ്‌ പൂയപ്പള്ളി ജങ്‌ഷനിലെ ടെക്‌സ്റ്റയിൽസിലും സമാന രീതിയിൽ തട്ടിപ്പ്‌ 
നടന്നിരുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top