12 August Wednesday

വീണ്ടും ചെന്നായയുടെ ആക്രമണം; 2 പേർക്കു‌ കടിയേറ്റു

സ്വന്തം ലേഖകന്‍Updated: Saturday Jun 27, 2020
പുനലൂർ
തെന്മലയിലെ ജനവാസമേഖലയിൽ വീണ്ടും ചെന്നായ് ശല്യം. കഴിഞ്ഞ ദിവസം രാത്രി  രണ്ടു വ്യാപാരികളെ ആക്രമിച്ചു. തെന്മല മാർക്കറ്റിനു സമീപത്തെ വ്യാപാരികളായ അനിൽകുമാർ, ഹമീദ് എന്നിവരെയാണ് കടിച്ചത്‌. കടകൾക്കു മുന്നിൽ നിന്നിരുന്നവരുടെ കാലുകളിലാണ്‌ കടിയേറ്റത്‌. ഇവരെയും സംഭവം കണ്ടുനിന്ന രണ്ടുപേരെയും പുനലൂർ ഗവ. താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വനപാലകരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ  രാത്രി പതിനൊന്നോടെ  ചെന്നായയെ കണ്ടെത്തി. ഒരാഴ്ചയായി തെന്മലയിലും ഇടപ്പാളയത്തുമായി അഞ്ചുപേർ ചെന്നായയുടെ ആക്രമണത്തിനിരയായി ചികിത്സ തേടിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് വനംവകുപ്പ്‌ ഓഫീസ്‌ ഡിവൈഎഫ്ഐ  ഉപരോധിച്ചിരുന്നു. വന്യമൃഗശല്യത്തിനെതിരെ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ തെന്മല ഡിഎഫ്ഒ, ആര്യങ്കാവ് റേഞ്ച്‌ ഓഫീസുകളുടെ മുന്നിൽ കർഷകർ ധർണയും സംഘടിപ്പിച്ചിരുന്നു. ചെന്നായയെ പിടികൂടാൻ വനംവകുപ്പ്‌ തെന്മലയിൽ കൂട്‌ സ്ഥാപിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top