07 August Friday
ടിവി ചലഞ്ചുമായി എസ്‌എഫ്‌ഐ

എല്ലാ വീട്ടിലും ഫസ്റ്റ്‌ബെൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 27, 2020
പത്തനാപുരം
ഓൺലൈൻ പഠനസൗകര്യം ഇല്ലാത്ത വിദ്യാർഥികളുടെ വീടുകളിൽ‌ ടെലിവിഷൻ എത്തിക്കുന്നതിന്‌ എസ്എഫ്ഐ പത്തനാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടക്കമായി. കേരള സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയൽ ബോർഡ് വൈസ് ചെയർമാൻ കെ രാജഗോപാൽ ഉദ്‌ഘാടനംചെയ്‌തു. പത്തനാപുരം എൻജിനിയറിങ് കോളേജിലെ പൂർവകാല എസ്എഫ്ഐ പ്രവർത്തകരും യൂണിറ്റ് കമ്മിറ്റിയും ചേർന്ന് നൽകിയ 11 ടിവിയാണ്‌ വിതരണം ചെയ്‌തത്‌. ഏരിയയിൽ ഇതുവരെ 28 ടിവിയാണ്‌ എസ്എഫ്ഐ വിതരണം ചെയ്‌തത്‌.
എസ്എഫ്ഐ ഏരിയ പ്രസിഡന്റ് മിഥുൻ മോഹൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി വി വിഷ്ണു സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി അനന്തു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എ ബി അൻസാർ, സിപിഐ എം തലവൂർ ലോക്കൽ സെക്രട്ടറി സുരേഷ്, എസ്‌എഫ്‌ഐ കോളേജ് യൂണിറ്റ് പ്രസിഡന്റ് എബിൻ, സെക്രട്ടറി അനന്തു,  ഇജാസ്, പാർവതി, നസിം, അമൽജിത്‌, സ്വരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top