08 August Saturday

ലഹരിക്കെതിരെ ഡിവൈഎഫ്ഐ കൂട്ടയോട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019
കൊല്ലം 
ലോക ലഹരിവിരുദ്ധ ദിനത്തോട‌് അനുബന്ധിച്ച് ഡിവൈഎഫ്ഐ ജില്ലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.  ചിന്നക്കടയിൽ ലഹരിവിരുദ്ധ കൂട്ടയോട്ടവും കുണ്ടറയിൽ ലഹരി വിരുദ്ധ സെമിനാറും നടന്നു. കൊല്ലം റസ്റ്റ്ഹൗസിനു മുന്നിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം നഗരംചുറ്റി എസ്എൻ കോളേജിൽ   അവസാനിച്ചു. 
യോഗത്തിൽ ജില്ലാ പ്രസിഡന്റ് ശ്യാംമോഹൻ അധ്യക്ഷനായി. സെക്രട്ടറി എസ് ആർ അരുൺബാബു, ജോയിന്റ് സെക്രട്ടറി പി കെ സുധീർ, അഡ്വ. എസ് ഷബീർ, എം അനിൽ, ടി പി അഭിമന്യു, പ്രസാദ്, മനുദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top