23 August Friday

അങ്കണവാടി പോഷകാഹാര വിതരണം; ബിജെപി ആരോപണം അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Thursday Jun 27, 2019
എഴുകോൺ
പവിത്രേശ്വരം പഞ്ചായത്തിലെ അങ്കണവാടികളിൽ മൂന്നു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോഷകാഹാരം വിതരണം ചെയ്യുന്നില്ലെന്ന ബിജെപി ആരോപണം അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ധന്യാകൃഷ്ണൻ പറഞ്ഞു. 
പഞ്ചായത്തിലെ എല്ലാ അങ്കണവാടികളിലും പോഷകാഹാരം വിതരണംചെയ്യുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. അമൃതംപൊടി ഉൾപ്പെടെ എല്ലാ പോഷകാഹാരങ്ങളും വിതരണംചെയ്യാൻ സംവിധാനമുണ്ട്.
  എല്ലാ അങ്കണവാടികളിലേക്കും പോഷകാഹാരങ്ങൾ സ്റ്റോക്ക് ചെയ്യുന്ന പാങ്ങോട് അങ്കണവാടിയിൽ മൂന്നു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള 1700 കിലോ അമൃതംപൊടി സ്റ്റോക്കുള്ളപ്പോഴാണ്  ബിജെപി വ്യാജവാർത്ത പ്രചരിപ്പിക്കുന്നത‌്. മുൻകാലങ്ങളിലും സിഡിപിഒ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർ ബിജെപിക്കൊപ്പം ചേർന്ന് പഞ്ചായത്തിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇത്തരം ഉദ്യോഗസ്ഥർക്ക‌് എതിരെ വകുപ്പ് മേധാവികൾ നടപടി സ്വീകരിക്കണമെന്നും ധന്യാകൃഷ്ണൻ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top