കൊല്ലം
മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ പ്രവർത്തനം ജൂൺ അഞ്ചിനകം പൂർത്തിയാക്കണമെന്ന് ജില്ലാ ക്യാമ്പയിൻ സെക്രട്ടറിയറ്റ് യോഗം നിർദേശിച്ചു. മന്ത്രിമാരുടെ അധ്യക്ഷതയിൽ ജില്ലാതല സംഘാടകസമിതി രൂപീകരിക്കും.
നിയോജകമണ്ഡാലടിസ്ഥാനത്തിലും ക്യാമ്പയിൽ ഏകോപിപ്പിക്കും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കും. അഞ്ചിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതസഭ ചേരണമെന്നും യോഗത്തിൽ നിർദേശിച്ചു.
വാതിൽപ്പടി
ശേഖരണം
ശക്തിപ്പെടുത്തും
ഹരിതകർമസേനയുടെ വാതിൽപ്പടി ശേഖരണം വീടുകളിലും സ്ഥാപനങ്ങളിലും നൂറു ശതമാനം ഉറപ്പാക്കും. വാർഡുകളിൽ ഹരിത കർമസേനാംഗങ്ങളുടെ കുറവ് പരിശോധിക്കും. എല്ലാമാസവും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനൊപ്പം മറ്റ് പാഴ് വസ്തുക്കളും അജൈവ മാലിന്യങ്ങളും ശേഖരിക്കും. ഉറവിട മാലിന്യസംസ്‌കരണ സംവിധാനം നിലവിലുള്ള വീടുകളുടെയും സ്ഥാപനങ്ങളുടെയും സർവേ അടിയന്തരമായി നടത്തും. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരം അനുവദനീയമായ എല്ലാ നീർച്ചാലുകളും കുളങ്ങളും മാലിന്യമുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ ജൂൺ അഞ്ചിനകം പൂർത്തിയാക്കാനും തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..