09 July Thursday

ഒരു കുടുംബത്തിലെ നാലുപേർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കൊല്ലം 
ജില്ലയിൽ ചൊവ്വാഴ്‌ച  രണ്ടുകുട്ടികൾ അടക്കം  ഒരു കുടുംബത്തിലെ  നാലുപേർക്ക്‌ കോവിഡ്‌  സ്ഥിരീകരിച്ചു.  
കുളത്തൂപ്പുഴ സ്വദേശിയായ യുവതി (27), അവരുടെ ഒന്നും  നാലും   വയസ്സുള്ള പെൺകുട്ടികൾ, അമ്മ (58)എന്നിവരാണ്‌ പോസിറ്റീവ്‌ ആയത്‌.  സമ്പർക്കത്തിലൂടെയാണ്‌ രോഗം പിടിപെട്ടത്‌. 16ന് ഐഎക്‌സ്‌  538 അബുദാബി–- തിരുവനന്തപുരം ഫ്ലൈറ്റിൽ  എത്തിയ  ഇവർ  ഗൃഹനിരീക്ഷണത്തിലായിരുന്നു.  
കുളത്തൂപ്പുഴയിൽ നേരത്തെ  പോസിറ്റീവായ ആളുടെ സമീപ സീറ്റിൽ യാത്രചെയ്‌തവരാണ്‌ കുടുംബം. 
വിമാനയാത്രക്കാരിൽ ചിലർക്ക് കോവിഡ്  സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രക്കാരുടെയും സാമ്പിൾ സെന്റിനൽ സർവയലൻസ് വഴി ശേഖരിച്ചിരുന്നു.  ആശു‌പത്രിയിൽ നിരീക്ഷണത്തിലാക്കിയ ഇവരെ  രോഗം സ്ഥിരീകരിച്ചതോടെ  പാരിപ്പള്ളി ഗവ. മെഡിക്കൽകോളേജ്‌ ആശുപത്രിയിലേക്കു മാറ്റി.
പ്രധാന വാർത്തകൾ
 Top