08 July Wednesday

വില്ലേജ് ഓഫീസറും 2 ജീവനക്കാരും ഗൃഹനിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
പുനലൂർ
മഹാരാഷ്ട്രയിൽനിന്ന്‌ എത്തിയ അഞ്ചൽ അലയമൺ സ്വദേശിക്ക്‌ കോവിഡ്‌‌ സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പർക്കം പുലർത്തിയ പുനലൂർ വില്ലേജ്‌‌ ഓഫീസറെയും രണ്ട്‌ ഉദ്യോഗസ്ഥരെയും ഗൃഹനിരീക്ഷണത്തിലാക്കി.  22ന്‌‌ മഹാരാഷ്ട്രയിൽനിന്ന്‌ ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിയ‌ അഞ്ചൽ സ്വദേശിയെ കെഎസ്‌ആർടിസി ബസിലാണ്‌‌ പുനലൂരിൽ എത്തിച്ചത്‌. ഇവിടെ വിവരശേഖരണത്തിനുശേഷം‌ ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക്‌ മാറ്റുകയായിരുന്നു.  
പുനലൂർ വില്ലേജ്‌ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്‌ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്‌. രോഗം സ്ഥിരീകരിച്ചതോടെ അഞ്ചൽ സ്വദേശിയുമായി സമ്പർക്കം പുലർത്തിയവർ ഗൃഷനിരീക്ഷണത്തിൽ കഴിയണമെന്ന്‌ ആരോഗ്യവകുപ്പ്‌ 
നിർദേശിച്ചു. 
തുടർന്നാണ്‌ വില്ലേജ് ഓഫീസറടക്കം മൂന്ന്‌ ഉദ്യോഗസ്ഥർ ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചത്‌. ഇതിനെത്തുടർന്ന്‌ വില്ലേജ്‌ ഓഫീസ്‌ പ്രവർത്തനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും തടസ്സപ്പെടാതിരിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നും പകരം ജീവനക്കാരെ നിയോഗിച്ചെന്നും തഹസിൽദാർ നിർമൽകുമാർ 
അറിയിച്ചു.
പ്രധാന വാർത്തകൾ
 Top