02 July Thursday

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് വീല്‍ചെയറുകള്‍ വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday May 27, 2020
കൊല്ലം
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള 69 സ്കൂളുകളിലെ ഭിന്നശേഷി വിദ്യാർഥികൾക്ക് ജോയ്സ്റ്റിക് ഓപ്പറേറ്റഡ് സൗകര്യത്തോടെയുള്ള മോട്ടോറൈസ്ഡ് വീൽചെയറുകൾ വിതരണംചെയ്തു.  2019 – -20 വാർഷിക പദ്ധതി പ്രകാരമാണ് വീൽചെയറുകൾ നൽകിയത്. ആദ്യഘട്ടത്തിൽ 26 വിദ്യാർഥികൾക്കാണ് ആനുകൂല്യം നൽകുന്നത്. 
വിപണിയിൽ 1,40,000 രൂപ വില വരുന്ന ഓസ്ട്രിച്ച് കമ്പനിയുടെ വീൽചെയറുകളാണ് നൽകിയത്. ലോക്ക്‌ഡൗണിന്റെ പശ്ചാത്തലത്തിൽ ദിവസം അഞ്ചു വിദ്യാർഥികൾക്ക് വീതമാണ് വിതരണമെന്ന്‌ പ്രസിഡന്റ് സി രാധാമണി അറിയിച്ചു.  വൈസ് പ്രസിഡന്റ് എസ് വേണുഗോപാൽ, ആരോഗ്യ–- വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീലേഖാ വേണുഗോപാൽ, സെക്രട്ടറി കെ പ്രസാദ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഷീല തുടങ്ങിയവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top