27 May Wednesday

പൊലീസ്‌ നടപടി കടുപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
കൊട്ടാരക്കര 
ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനായി റൂറല്‍ ജില്ലയിൽ പൊലീസ്‌ പരിശോധന കടുപ്പിച്ചു. 
ചടയമംഗലത്ത്‌ മഞ്ഞപ്പാറയില്‍ വിലക്കുകള്‍ ലംഘിച്ച് ചായക്കട തുറന്ന സൈനുലാബ്‌ദീന്‍, ഷാജഹാന്‍, പോരേടം ജങ്‌ഷനില്‍ ചായക്കട നടത്തിയ ഷറഫുദീന്‍, കുളഞ്ഞി ജങ്‌ഷനിലെ ശുശീന്ദ്രന്‍, പൂങ്കോട് ജങ്‌ഷനില്‍  ഉണ്ണിക്കൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. പത്തനാപുരം  കല്ലുംകടവിൽ പുറത്തിറങ്ങിയ റെജിയെ അറസ്റ്റ് ചെയ്തു. റൂറല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം  രജിസ്റ്റര്‍ചെയ്ത 200 കേസുകളിലായി 203 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. 149 വാഹനങ്ങള്‍ പിടിച്ചെടുത്തു. തുടര്‍ന്നും നിയമലംഘകര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് റൂറല്‍ ജില്ലാ പൊലീസ് മേധാവി  ഹരിശങ്കര്‍ അറിയിച്ചു.
നിയന്ത്രണം ലംഘിച്ചവർക്കെതിരെ കേസ്‌
അഞ്ചൽ 
കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്ത മൂന്നു കച്ചവടക്കാർക്കും നിരവധി വാഹന ഉടമകൾക്കുമെതിരെ അഞ്ചൽ പൊലീസ് കേസെടുത്തു.  
കാർ,ലോറി ഓട്ടോറിക്ഷ എന്നിവയടക്കം  26 വാഹനങ്ങൾ പിടിച്ചെടുത്തു. നിയമനം ലംഘിച്ചു പ്രവർത്തിച്ച പനയഞ്ചേരി ഗണേശൻ മുക്കിലെ കശുവണ്ടി ഫാക്ടറി ഉടമയ്ക്കെതിരേയും കേസെടുത്തു. അഞ്ചൽ പൊതുമാർക്കറ്റ്  കാളച്ചന്ത എന്നിവയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ പഞ്ചായത്ത് നിർദേശം 
നൽകി.
പ്രധാന വാർത്തകൾ
 Top