28 May Thursday

മീൻപിടിക്കാൻ പോയ തൊഴിലാളികളെ ഐസൊലേഷനിലേക്ക്‌ മാറ്റി

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ചവറ
നീണ്ടകരയിൽ നിന്ന്‌ മത്സ്യബന്ധനത്തിന് കുളച്ചൽ, തൂത്തുക്കുടി പ്രദേശങ്ങളിൽപോയി നീണ്ടകര ഹാർബറിൽ തിരികെയെത്തിയ ബോട്ടിലെ 11 തൊഴിലാളികളെ ആരോഗ്യവകുപ്പ്  കൊല്ലത്തെ സ്വകാര്യ  ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വ്യാഴാഴ്ച പകൽ 2.30 നാണിവർ ഹാർബറിലെത്തിയത്.
കഴിഞ്ഞ 16നും 17നും മത്സ്യബന്ധനത്തിനു പോയ ശക്തികുളങ്ങര സ്വദേശികളുടെ ശങ്കരൻ, മംഗലത്ത് എന്നീ ബോട്ടുകളിലെ തൊഴിലാളികളായ 11 പേരെയാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പ് അധികൃതർ  ആശുപത്രിൽ ഒരുക്കിയ ഐസൊലേഷൻ വാർഡിലേക്ക് നിരീക്ഷണത്തിനായി കൊണ്ടുപോയത്. 29 തൊഴിലാളികളുമായാണ് ഇരുബോട്ടും മത്സ്യബന്ധനത്തിനു പോയത് ഇതിൽ മറ്റുള്ളവർ കുളച്ചലിറങ്ങി. ബാക്കി മൂന്ന് മലയാളികൾ ഉള്‍പ്പെടെ 11 പേരെയാണ് ആരോഗ്യവകുപ്പ് , കോസ്റ്റൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ ഐസുലേഷൻ വാർഡിലേക്ക് നിരീക്ഷണത്തിനായി മാറ്റിയത്.ആരോഗ്യവകുപ്പ് അധികൃതരായ ശിവപ്രസാദ്, സന്തോഷ്, ശ്രീല, മെർലിൻ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരായ ഹരികുമാർ ,ശ്രീകുമാർ, ജോസ് ഹാർബർ എക്സിക്യൂട്ടീവ് എൻജിനിയർ അഭിലഷ്, എ ഇ രാകേഷ് എന്നിവർ 
സ്ഥലത്തെത്തി.

 

പ്രധാന വാർത്തകൾ
 Top