19 January Wednesday

കെഎസ്‌ആർടിസി കൂടുതൽ സർവീസ്‌ തുടങ്ങി

സ്വന്തം ലേഖികUpdated: Friday Nov 26, 2021
കൊല്ലം
കോവിഡ് നിയന്ത്രണം മാറിയതോടെ കൊല്ലം ഡിപ്പോയിൽനിന്ന്‌ കൂടുതൽ കെഎസ്‌ആർടിസി ബസുകൾ സർവീസ് തുടങ്ങി. 100 ബസുകൾ സർവീസ്‌ നടത്തിയിരുന്ന ഡിപ്പോയിൽ ലോക്‌ഡൗണിനുശേഷം 40 ആയി വെട്ടിച്ചുരുക്കിയിരുന്നു. ചൊവ്വാഴ്‌ച മുതൽ 65 ബസായി ഉയർത്തി. ഇതിൽ  രണ്ട്‌ സൂപ്പർ ഫാസ്‌റ്റും 27 ഫാസ്റ്റ് പാസഞ്ചറും ഉൾപ്പെടുന്നു.
ഏറ്റവും തിരക്കുള്ള കൊല്ലം–-കുളത്തൂപ്പുഴ, കൊല്ലം–-പത്തനംതിട്ട റൂട്ടിൽ നിലവിൽ സിംഗിൾ ഡ്യൂട്ടിയായി (രണ്ട്‌ റൗണ്ട്‌ ട്രിപ്പ്‌) ഓടിയ സർവീസുകളിൽ പലതും  ഡബിൾ ഡ്യൂട്ടിയാക്കി (മൂന്ന്‌ റൗണ്ട്‌ ട്രിപ്പ്‌) ഉയർത്തി. കുളത്തൂപ്പുഴയിലേക്കുള്ള ഏഴ്‌ സർവീസുകളിൽ നാല്‌ എണ്ണം ഡബിൾ ഡ്യൂട്ടിയാക്കി. പത്തനംതിട്ടയിലേക്കുള്ള ആറ്‌ സർവീസിൽ മൂന്നെണ്ണവും കൊല്ലം – -ദളവാപുരംവഴി കരുനാഗപ്പള്ളിയിലേക്കുള്ള അഞ്ച്‌ സർവീസിൽ മൂന്നെണ്ണവും ഡബിൾ ഡ്യൂട്ടിയാക്കി.
പത്തനംതിട്ട –-ചെങ്ങന്നൂർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ പത്തനംതിട്ടയിലേക്ക്‌ രണ്ട്‌ ഫാസ്റ്റ് പാസഞ്ചർ സർവീസും ആരംഭിച്ചു. രാവിലെ ആറിനും ഏഴിനുമായി കോട്ടയത്തിന്‌ സർവീസ് തുടങ്ങി. കോവിഡ്‌ പശ്ചാത്തലത്തിൽ ജില്ലാ കോമൺ പൂളിലേക്ക്‌ മാറ്റിയ 40 ഓർഡിനറി ബസുകൾ തിരികെ എടുക്കാൻ അനുമതി ഇല്ലാത്തത്‌ ഉൾനാടൻപ്രദേശങ്ങളിലേക്കുള്ള സർവീസിനെ ബാധിക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top