17 January Sunday

സ്ഥാനാർഥികളില്ലാതെ ബിജെപി

സ്വന്തം ലേഖകന്‍Updated: Thursday Nov 26, 2020
കൊല്ലം
ജില്ലയിലെ മുനിസിപ്പാലിറ്റി വാർഡുകളിൽ സ്ഥാനാർഥികളില്ലാതെ  ബിജെപി. സ്ഥാനാർഥികൾ ഇല്ലാത്ത വാർഡുകളിൽ എൻഡിഎ –- യുഡിഎഫ്‌ ധാരണയ്‌ക്ക്‌ നീക്കമുണ്ട്‌. പുനലൂർ മുനിസിപ്പാലിറ്റിയിൽ ഏഴു വാർഡുകളിൽ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. 32 വാർഡുകളാണ്‌ ഇവിടെയുള്ളത്‌. കാഞ്ഞിരമല, ചാലയ്‌ക്കോട്‌, നെടുങ്കയം, മുസാവരി, വിളക്കുവെട്ടം, തുമ്പോട്‌, കോമളംകുന്ന്‌ എന്നിവിടങ്ങളിലാണ്‌ സ്ഥാനാർഥികളില്ലാത്തത്‌. പത്തേക്കർ വാർഡിൽ എൻഡിഎ പിന്തുണയ്‌ക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയും മത്സരിക്കുന്നുണ്ട്‌.  
പരവൂർ മുനിസിപ്പാലിറ്റിയിൽ 32 വാർഡുകളിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ 29 വാർഡുകളിൽ മത്സരിക്കുന്നു. ചില്ലയ്‌ക്കൽ വാർഡിൽ എൻഡിഎ മത്സരിക്കുന്നില്ല. രണ്ടിടത്ത്‌ രഹസ്യധാരണയുണ്ട്‌‌. 
35 ഡിവിഷനുള്ള കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിൽ എൻഡിഎ 32 സീറ്റിലാണ്‌ മത്സരിക്കുന്നത്‌. 
കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ 29 വാർഡുകളിൽ മൂന്നിടത്ത്‌ ബിജെപിക്ക്‌ സ്ഥാനാർഥികളില്ല. അവണൂർ, പഴയതെരുവ്‌, വേലംകോണം എന്നിവിടങ്ങളിലാണ്‌ സ്ഥാനാർഥികളില്ലാത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top