28 November Saturday

വീട്ടമ്മയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

അനന്തകൃഷ്ണൻ

ശൂരനാട്  
വീട്ടമ്മയുടെ  മാല പൊട്ടിച്ച്‌ കടന്നുകളഞ്ഞ യുവാവിനെ ഒരുമണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ആനയടി മിനി നിവാസിൽ അനന്തകൃഷ്ണൻ(19) ആണ് പിടിയിലായത്. ഞായറാഴ്‌ച പകൽ 12.30നാണ്‌ സംഭവം. ആനയടി ചെറുകുന്നത്ത് വിളയിൽ വിജയലക്ഷ്മി (58) യുടെ മൂന്നു പവന്റെ മാലയാണ് കവർന്നത്.
ഓട്ടോറിക്ഷയിൽ എത്തിയ പ്രതി കുടിക്കാൻ വെള്ളം ചോദിക്കുകയും വെള്ളം എടുക്കുന്നതിനിടെ വിജയലക്ഷ്മിയെ തള്ളിയിട്ട്‌ മാല പൊട്ടിച്ചശേഷം കടന്നുകളയുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ ശൂരനാട് പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് 
ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top