28 October Thursday

ഓട്ടോ ഡ്രൈവറെ തടഞ്ഞുനിർത്തി കുത്തിയ ആൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021
പുനലൂർ
യുവാവിനെ റബർ ടാപ്പിങ്‌ കത്തികൊണ്ട്‌  കുത്തിയ ആളെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇളമ്പൽ എലിക്കോട് ബൈജു ഭവനിൽ ബിജുവിനെ കുത്തിയ കേസിൽ  എലിക്കോട് മാംകുന്നത്ത് മേലേതിൽ വീട്ടിൽ പാപ്പച്ചനെയാണ്‌ പുനലൂർ എസ്ഐ ശരലാൽ അറസ്റ്റ്‌ചെയ്തത്‌. 
സെപ്‌തംബർ 23ന്‌ രാത്രി എട്ടിനായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ ബിജുവിനെ രാത്രി വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. നാട്ടുകാരെ അസഭ്യം പറഞ്ഞ്‌ ശല്യപ്പെടുത്തുന്നത്‌ ബിജു ചോദ്യംചെയ്‌തതാണ്‌ പാപ്പച്ചനെ പ്രകോപിപ്പിച്ചത്‌. ഗ്രേഡ് എസ്ഐ ജയരാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ്, അജീഷ്, പ്രശാന്ത്, ദീപു എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്തി പിടികൂടിയത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top