20 October Tuesday

താലൂക്കാശുപത്രിയിൽ താക്കോൽദ്വാര ശസ്‌ത്രക്രിയയും

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020
കരുനാഗപ്പള്ളി 
താലൂക്കാശുപത്രിയിൽ ശസ്ത്രക്രിയക്കായി ഒരുക്കിയ ആധുനിക ലാപ്രോസ്ക്കോപ്പിക്‌ സംവിധാനം പ്രവർത്തനസജ്ജമായി. പാർശ്വഫലങ്ങളില്ലാതെ താക്കോൽദ്വാര ശസ്ത്രക്രിയ നടത്താൻ ഈ സംവിധാനത്തിന്റെ സഹായത്തോടെ കഴിയും. 24 ലക്ഷം രൂപ ചെലവഴിച്ചാണ് താലൂക്കാശുപത്രിയിൽ ലാപ്രോസ്ക്കോപ്പിക്കുള്ള സംവിധാനം യാഥാർഥ്യമാക്കിയിരിക്കുന്നത്. 14 ലക്ഷം രൂപ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയും ബാക്കി തുക ആരോഗ്യവകുപ്പുമാണ് ചെലവഴിച്ചത്. ജില്ലയിൽ ഒരു താലൂക്കാശുപത്രിയിൽ ഈ സംവിധാനങ്ങൾ ആദ്യമായാണ് നടപ്പാക്കുന്നത്.
 താക്കോൽദ്വാര ശസ്ത്രക്രിയക്കുശേഷം 24 മണിക്കൂറിനുള്ളില്‍ രോഗിക്ക്‌ ആശുപത്രി വിടാനാകുമെന്ന് ആശുപത്രി സൂപ്രണ്ട് തോമസ് അൽഫോൺസ് പറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ ഒരു ലക്ഷത്തോളം രൂപ ചെലവുവരുന്ന ചികിത്സാരീതി
യാണിത്.  അപ്പെന്റിക്സ്, പിത്തസഞ്ചി, ഹെര്‍ണിയ, ഗര്‍ഭാശയ മുഴകള്‍, ഗര്‍ഭപാത്രം എന്നിവ നീക്കംചെയ്യല്‍, പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയ എന്നിവ സാധാരണ ലാപ്രോസ്കോപ്പി ഉപയോഗിച്ച്  നടത്താനാകും.  പല്ലുമായി ബന്ധപ്പെട്ട ആധുനിക ചികിത്സകളെല്ലാം നടത്താൻ കഴിയുന്ന ആധുനിക ഡെന്റൽ ലാബ് മുനിസിപ്പാലിറ്റി 17 ലക്ഷം ചെലവഴിച്ചാണ് യാഥാർഥ്യമാക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top