31 October Saturday

കലക്‌ഷൻ ജീവനക്കാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 26, 2020

സംസ്ഥാന സഹകരണ ബാങ്കിലെ കലക്‌ഷൻ ജീവനക്കാർ കൊല്ലം ക്രെഡിറ്റ് പ്രോസസിങ്‌ സെന്ററിനു മുന്നിൽ നടത്തിയ ധർണ എ അനിരുദ്ധൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം 
ലോൺ ഡെപ്പോസിറ്റ് കലക്ടേഴ്‌സ് യൂണിയൻ ഓഫ് കേരള (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന സഹകരണ ബാങ്കിലെ കലക്‌ഷൻ ജീവനക്കാർ ധർണ നടത്തി. വായ്പാ നിക്ഷേപ പിരിവുകാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക,  ഫീഡർ കാറ്റഗറിയിൽ ഉൾപ്പെടുത്തി സേവനവേതന വ്യവസ്ഥകൾ പരിഷ്കരിക്കുക, ഉത്സവബത്തയും ബോണസും നൽകുക, സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര ഓർഡിനൻസ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു 
സമരം. 
കൊല്ലം ക്രെഡിറ്റ് പ്രോസസിങ്‌ സെന്ററിനു  മുന്നിൽ നടന്ന ധർണ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എ അനിരുദ്ധൻ ഉദ്ഘാടനംചെയ്തു. ഡിബിഇഎഫ് - ബിഇഎഫ്ഐ ജില്ലാ ജനറൽ സെക്രട്ടറി എം വേണുഗോപാൽ, യൂണിയൻ ജില്ലാ പ്രസിഡന്റ് എം സുദർശനൻപിള്ള, സെക്രട്ടറി കെ സാജു, ട്രഷറർ ബി പ്രശാന്ത് കുമാർ, ബി ശ്യാം കുമാർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top