11 October Friday

ഷെയർ ട്രേഡിങ് തട്ടിപ്പ്; പ്രതികൾ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024
കൊല്ലം
ഷെയർ ട്രേഡിങ്ങിലൂടെ വൻതുക ലാഭമുണ്ടാക്കി നൽകാമെന്ന് വാഗ്ദാനംചെയ്ത്‌ സൈബർ തട്ടിപ്പ്‌ നടത്തിയ പ്രതികൾ റിമാൻഡിൽ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് ജില്ലാ ജയിലിലേക്ക്‌ റിമാൻഡ്‌ ചെയ്തത്‌. കേസിലെ മുഖ്യപ്രതി മലപ്പുറം പൊന്നാനി ഷംസുദീനെ മൂന്നുദിവസത്തിനുള്ളിൽ കസ്റ്റഡിയിൽ വാങ്ങും. കഴിഞ്ഞയാഴ്ച രജിസ്റ്റർചെയ്ത രണ്ട് കേസുകളിലായി നടത്തിയ അന്വേഷണത്തിലാണ്‌ മലപ്പുറം പൊന്നാനി ചീയന്നൂർ കൊട്ടിലിങ്ങൽ വീട്ടിൽ ഷംസുദീൻ (33), തിരൂരങ്ങാടി പിലാത്തോട്ടത്തിൽ വീട്ടിൽ ഫസലുറഹ്മാൻ (21)എന്നിവർ കൊല്ലം സിറ്റി സൈബർ പൊലീസ് മലപ്പുറത്തുനിന്ന്‌ പിടിയിലായത്‌. കൊല്ലം സ്വദേശിയായ നിക്ഷേപകനിൽനിന്ന് 1,37,99,000-രൂപയാണ് പ്രതിയായ ഷംസുദീൻ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. സമാനമായ രീതിയിൽ ബ്ലോക്ക് ട്രേഡിങ്‌ നടത്തി ലാഭം നേടിത്തരാമെന്ന് വാഗ്ദാനംചെയ്ത്‌ ഓച്ചിറ സ്വദേശിയിൽനിന്ന് 9,48,150രൂപയാണ് ഫസലു റഹ്മാൻ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്. ഡിസിആർബി എസിപി എ നസീറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുന്നതിനിടയിൽ പ്രതികളെ കുറിച്ച്‌ വിവരം ലഭിക്കുകയും തുടർന്ന് കൊല്ലം സിറ്റി സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ അബ്ദുല്‍ മനാഫിന്റെ നേതൃത്വത്തിൽ എസ്ഐമാരായ നന്ദകുമാർ, നിയാസ്, സിപിഒമാരായ ജോസ് ജോൺസൺ, ജിജോ, ഹരികുമാർ, ഹബീബ് എന്നിവരടങ്ങിയ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top