11 August Tuesday

നടപ്പാതയിൽ ഇരുചക്ര വാഹന പാർക്കിങ്‌: കർശന നടപടി

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
കൊല്ലം
നടപ്പാതകളിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ ബി അബ്ദുൽ നാസർ. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ അവലോകന യോഗത്തിലാണ് നിർദേശം. ആശ്രാമം പരിസരത്ത് അപകടകരമായി നിൽക്കുന്ന 28  മരങ്ങൾ മുറിക്കുന്നതിന് നഗരസഭയെ ചുമതലപ്പെടുത്തി. 
ഗ്രേ ഏരിയകൾ കണ്ടുപിടിച്ച് ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് പിഡബ്ല്യുഡിഎൻഎച്ച് വിഭാഗത്തിനും നിർദേശം നൽകി. ബൈപാസിൽ ക്യാമറകൾ വയ്‌ക്കുന്നത്‌ മൂന്നര മാസത്തിനുള്ളിൽ പൂർത്തീകരിക്കണമെന്ന് കെൽട്രോണിനോട് ആവശ്യപ്പെട്ടു. കലക്ടറുടെ ഔദ്യോഗിക വാഹനത്തിൽ ക്യാമറ വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും ആർടിഒയ്ക്ക് നിർദേശം നൽകി. സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് എന്നിവ ധരിക്കാത്തവർക്ക് എതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top