12 August Wednesday

യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
ഇരവിപുരം
ബൈക്ക് യാത്രക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിലായി. പാലത്തറ ആശുപത്രിക്ക്‌ സമീപം നവാസ് മൻസിലിൽ സയ്യിദലിയാണ് പിടിയിലായത്‌. സെക്രട്ടറിയറ്റ് ജീവനക്കാരനായ പാലത്തറ ശാന്താഭവനിൽ രാഹുലി (25)നാണ് കുത്തേറ്റത്. ബുധനാഴ്ച വൈകിട്ട് ആറിനു പാലത്തറയിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് വരികയായിരുന്ന രാഹുലിനെ പ്രതി തടഞ്ഞുനിർത്തി നെഞ്ചിൽ കുത്തുകയായിരുന്നു. കൃത്യത്തിനുശേഷം രക്ഷപ്പെട്ട പ്രതി കുളപ്പാടത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു. പൊലീസ് സംഘം കുളപ്പാടത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെട്ടു. ഒരു കിലോമീറ്ററോളം പിന്തുടർന്നാണ് സാഹസികമായി പ്രതിയെ കീഴടക്കിയത്. പ്രതിയെ പിടിക്കുന്നതിനിടെ പരിക്കേറ്റ എസ്‌ഐ ദീപു സ്വകാര്യആശുപത്രിയിൽ ചികിത്സതേടി. കോടതിയിൽ ഹാജരാക്കിയ രാഹുലിനെ റിമാൻഡ് ചെയ്തു. കൃത്യത്തിനു മുമ്പ് സ്വകാര്യ ആശുപത്രിയിൽ ആംബുലൻസിന്റെ ഗ്ലാസ് തകർത്തതായും പരാതി ലഭിച്ചിട്ടുണ്ട്‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top