11 August Tuesday

ഇറച്ചി, മത്സ്യം: വില പുനഃക്രമീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
കൊല്ലം
ജില്ലയിലെ വിവിധ മാർക്കറ്റുകളിലും മാളുകളിലും സൂപ്പർ മാർക്കറ്റുകളിലും ഇറച്ചി, മത്സ്യം വിലനിലവാരം പുനഃക്രമീകരിച്ചു. ക്രമാതീതമായി വർധിപ്പിക്കുന്നതായി പരാതികൾ ലഭിച്ചതിനെ തുടർന്നാണ്‌ നടപടിയെന്ന്‌ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെ കർശന നടപടിയെടുക്കും.  
ഇറച്ചി വില
കോഴിയിറച്ചി (ജീവനോടെ തൂക്കം, ഒരുകിലോ)- 110 രൂപ, ഇറച്ചി മാത്രം (170), കാളയിറച്ചി (320), കാളയിറച്ചി എല്ലില്ലാതെ (360), പോത്തിറച്ചി (340), പോത്തിറച്ചി എല്ലില്ലാതെ (370), ആട്ടിറച്ചി (680). 
ബ്രാൻഡഡ് വിഭാഗത്തിൽപ്പെട്ട വേസ്റ്റ് നീക്കി പായ്ക്ക് ചെയ്ത കോഴിയിറച്ചി, കാളയിറച്ചി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവയ്ക്ക് എംആർപി വിലയോ അല്ലെങ്കിൽ 10 ശതമാനം അധികവിലയോ ഏതാണോ കുറവ് ആ വിലയ്ക്ക് നൽകേണ്ടതാണ്. പരാതികൾ താലൂക്ക് സപ്ലൈ ഓഫീസർമാറെ അറിയിക്കണം. ഫോൺ: 9188527339, 0474-2767964 (കൊല്ലം), 9188527341, 0474-2454769 (കൊട്ടാരക്കര), 9188527342, 0476-2620238 (കരുനാഗപ്പള്ളി), 9188527344, 0476-2830292 (കുന്നത്തൂർ), 9188527340, 0475-2222689 (പുനലൂർ), 9188527343, 0475-2350020 (പത്തനാപുരം).

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top