26 November Thursday

ആശുപത്രി അടച്ചെന്ന്‌ വ്യാജപ്രചാരണം; ഒരാള്‍ക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020
പത്തനാപുരം
ആശുപത്രി അടച്ചെന്നു വ്യാജപ്രചാരണം നടത്തിയ ഒരാൾക്കെതിരെ കേസെടുത്തു. പത്തനാപുരം സാമൂഹ്യാരോഗ്യകേന്ദ്രത്തിൽ എത്തിയ രോഗിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നും തുടർന്ന്‌ ആശുപത്രി അടച്ചെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതു നിരവധിപേര്‍ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുകയും ചെയ്‌തു. തുടർന്ന്‌ ആശുപത്രി അധികൃതര്‍ പത്തനാപുരം പൊലീസില്‍ പരാതി നൽകുകയായിരുന്നു. 
പനി ലക്ഷണങ്ങളുമായെത്തിയ രോഗിയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ്‌ ആശുപത്രയിലേക്ക്‌ അയച്ചെന്നും സ്രവപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഈ സാഹചര്യത്തിൽ ആശുപത്രി അടക്കേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പത്തനാപുരം സിഐ രാജീവ് അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top