11 August Tuesday

പുനലൂരിലെ വ്യാപാരികൾക്ക്‌ കോവിഡ് പരിശോധന വേണം

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ കടയും പരിസരപ്രദേശങ്ങളും അഗ്നിരക്ഷാസേന അണുവിമുക്തമാക്കുന്നു

പുനലൂർ
മുനിസിപ്പാലിറ്റിയിലെ ആറു വാർഡ്‌ കണ്ടെയ്ൻമെന്റ് സോണുകളായതോടെ പട്ടണത്തിലെ എല്ലാ വ്യാപാരികളെയും ജീവനക്കാരെയും കോവിഡ്‌ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ രംഗത്ത്. താലൂക്കാശുപത്രിയിൽ തിരക്ക്‌ കൂടുതലായതിനാൽ ഓഡിറ്റോറിയങ്ങളിലോ മറ്റോ വച്ച്‌ അടിയന്തരമായി പരിശോധന നടത്തണമെന്നാണ്‌ ആവശ്യം. 
ലോക്ക്‌ ഡൗണിൽ ഇളവ് വരുത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പട്ടണത്തിലെ എല്ലാ കടകളിലും നല്ല തിരക്ക്‌ അനുഭവപ്പെട്ടിരുന്നു. അറസ്റ്റിലായ വ്യാപാരിയുമായി കൂടുതൽ പേർ സമ്പർക്കം പുലർത്തിയതിനാൽ സമൂഹവ്യാപനമുണ്ടാകുമോ എന്ന സംശയവുമുണ്ട്. നൂറോളം പേരുടെ സാമ്പിൾ താലൂക്കാശുപത്രിയിൽ വ്യാഴാഴ്‌ചയും ശേഖരിച്ചു. അറുപതുവയസ്സ് കഴിഞ്ഞ നൂറിലധികം കടയുടമകളാണ് പട്ടണത്തിലുള്ളത്. കൂടുതൽ വ്യാപാരികളെയും അവരുടെ കുടുംബാംഗങ്ങളെയും  പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മർച്ചന്റ്സ് ചേംബർ ജില്ലാ വൈസ് പ്രസിഡന്റ് എസ് നൗഷറുദീൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top