11 August Tuesday

പുനലൂർ പൊലീസ് സ്റ്റേഷനിൽ ഹെൽപ് ഡെസ്ക്; നഗരത്തിൽ കർശന പരിശോധന

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

പുനലൂർ പൊലീസ് സ്റ്റേഷനു പുറത്ത് തുടങ്ങിയ ഹെൽപ് ഡെസ്ക്

പുനലൂർ 
അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതിലൂടെ ഇൻസ്പെക്ടർ അടക്കം 15 പോലീസുകാർ ക്വാറന്റൈനിൽ പോയ പുനലൂർ പൊലീസ് സ്റ്റേഷനു പുറത്ത് ഹെൽപ്ഡെസ്ക് തുടങ്ങി. സ്റ്റേഷനുള്ളിലേക്ക് കൂടുതൽപേരെ പ്രവേശിപ്പിക്കുന്നത് ഒഴിവാക്കാനാണിത്. ഹെൽപ്ഡെസ്കിൽ പരാതി സ്വീകരിക്കാനും സ്റ്റേഷൻ സംബന്ധിച്ചു സംശയ ദൂരീകരണങ്ങൾക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച ഫയർഫോഴ്സ് എത്തി രണ്ടാംതവണയും സ്റ്റേഷനിലെ ഓരോ മുറികളിലും പരിസരത്തും അണുനശീകരണം നടത്തി. പൊലീസ് വാഹനങ്ങളും അണുവിമുക്തമാക്കി. അറസ്റ്റിലായ വ്യാപാരിയുടെ കടയും പരിസരങ്ങളും അണുവിമുക്തമാക്കി പട്ടണത്തിൽ പഴുതടച്ച പരിശോധന ഏർപ്പെടുത്തി. അനാവശ്യമായി എത്തിയ വാഹനങ്ങൾ തിരിച്ചയച്ചു. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയില്ല. അഞ്ചൽ മേഖലയിൽ നിന്നുള്ള സ്വകാര്യ ബസുകൾ തൊളിക്കോട്ടും പത്തനാപുരം മേഖലയിൽ നിന്നുള്ളവ നെല്ലിപ്പള്ളി ഗവ. പോളിടെക്നിക് കോളേജിലും സർവീസ്‌ അവസാനിപ്പിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർ ഗിരീഷ് കുമാർ, എസ്ഐ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പട്ടണത്തിലെ ക്രമസമാധാനപാലനവും ഗതാഗത നിയന്ത്രണവും നടക്കുന്നത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top