17 July Wednesday

ഇന്ന‌് ഏരിയകളിൽ സിപിഐ എം പ്രകടനവും യോഗവും

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
കൊല്ലം
അടിയന്തരാവസ്ഥാ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബുധനാഴ‌്ച ജില്ലയിൽ സിപിഐ എം നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ നടക്കും. പരിപാടി വൻ വിജയമാക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ അഭ്യർഥിച്ചു. 
കൊല്ലം ചിന്നക്കടയിൽ വൈകിട്ട‌് അഞ്ചിന‌ു ചേരുന്ന പൊതുയോഗം  സംസ്ഥാന സെക്രട്ടറിയറ്റ‌്അംഗം കെ എൻ ബാലഗോപാൽ ഉദ‌്ഘാടനംചെയ്യും. റെസ്റ്റ‌് ഹൗസിനു മുന്നിൽനിന്ന‌് പ്രകടനം തുടങ്ങും.  
കൊട്ടാരക്കര പൂവറ്റൂരിൽ ജില്ലാ സെക്രട്ടറി എസ‌് സുദേവൻ, കരുനാഗപ്പള്ളി ടൗണിൽ സംസ്ഥാന കമ്മിറ്റിഅംഗം കെ വരദരാജൻ, നെടുവത്തൂർ  എഴുകോണിൽ കെ രാജഗോപാൽ, കുണ്ടറ കരിക്കോട്ട‌് പി രാജേന്ദ്രൻ എന്നിവർ  ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറിയറ്റ‌്അംഗങ്ങളായ പി ആർ വസന്തൻ  ഇരവിപുരം ജങ‌്ഷൻ, ബി തുളസീധരക്കുറുപ്പ‌്  കൊട്ടിയം ഏരിയയിലെ കണ്ണനല്ലൂർ, എസ‌് ജയമോഹൻ അഞ്ചൽ ഏരിയയിലെ ആലഞ്ചേരി, എക‌്സ‌്  ഏണസ്റ്റ‌്  ചാത്തന്നൂർ ഏരിയയിലെ പരവൂർ, എൻ എസ‌്  പ്രസന്നകുമാർ അഞ്ചാലുംമൂട‌് ഏരിയയിലെ കാഞ്ഞിരംകുഴി, എം ശിവശങ്കരപ്പിള്ള ചവറ ഏരിയയിലെ ഇടപ്പള്ളിക്കോട്ട, പി എ എബ്രഹാം പത്തനാപുരം ഏരിയയിലെ പിറവന്തൂർ എന്നിവിടങ്ങളിലും യോഗങ്ങൾ ഉദ്ഘാടനംചെയ്യും. 
 കുന്നത്തൂർ ഏരിയയിൽ ശാസ്താംകോട്ടയിലും ശൂരനാട്ഏരിയയിൽ ശൂരനാട് വായനശാല ജങ‌്ഷനിലും പൊതുയോഗം നടക്കും
പ്രധാന വാർത്തകൾ
 Top