07 July Thursday

പാസിങ്‌ ഔട്ട് പരേഡും അവധിക്കാല ക്യാമ്പും

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് 
പദ്ധതിയുടെ പത്താംബാച്ചിന്റെ പാസിങ്‌ ഔട്ട് പരേഡിൽ 
റൂറൽ എസ്‌പി കെ ബി രവി സല്യൂട്ട് സ്വീകരിക്കുന്നു

കൊട്ടാരക്കര
 ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ പത്താംബാച്ചിന്റെ പാസിങ്‌ ഔട്ട് പരേഡും അവധിക്കാല ക്യാമ്പും ആരംഭിച്ചു. ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ എ ഷാജു ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് സനൽകുമാർ അധ്യക്ഷനായി. റൂറൽ എസ്‌പി കെ ബി രവി വിശിഷ്ടാതിഥിയായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചു. 
എസ്‌പിസി പ്രോജക്ട് എഡിഎൻഒ ടി രാജീവ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷരായ എസ് ആർ രമേശ്, കെ ഉണ്ണിക്കൃഷ്ണമേനോൻ, എസ്എംസി ചെയർമാൻ സതീഷ് ചന്ദ്രൻ, ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി അശോക് കുമാർ, കൊട്ടാരക്കര ഐഎസ്എച്ച്ഒ ജോസഫ് ലിയോൺ, പിടിഎ വൈസ് പ്രസിഡന്റ് വിജയകുമാർ, ആർ പ്രദീപ്, ബെറ്റ്സി ആന്റണി, എസ്‌ സജീന എന്നിവർ സംസാരിച്ചു. എസ്‌ സുഷമ സ്വാഗതവും എസ്‌ ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top