26 June Wednesday

ഭക്ഷ്യ സുരക്ഷാ വാരാഘോഷം: ക്വിസ‌് മത്സരം 29ന‌്

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019
തിരുവനന്തപുരം
ഭക്ഷ്യസുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ജൂൺ ഒന്ന‌് മുതൽ ഏഴ‌് വരെ ഭക്ഷ്യ സുരക്ഷാ വകുപ്പ‌് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഭക്ഷ്യസുരക്ഷയും ആരോഗ്യവും എന്ന വിഷയത്തിൽ 29ന‌് പട്ടം സെന്റ‌് മേരീസ‌് സ‌്കൂളിൽ  ക്വിസ‌് മത്സരം നടക്കും. 
 
പ്ലസ‌് വൺ, പ്ലസ‌് ടു, ഡിഗ്രി, പി ജി തലത്തിലുള്ള  രണ്ട‌് പേരടങ്ങുന്ന ടീമിന‌് മത്സരത്തിൽ പങ്കെടുക്കാം. 28ന‌് വൈകിട്ട‌് അഞ്ചിന‌് വരെ അപേക്ഷകൾ സ്വീകരിക്കും. ജനറൽ ആശുപത്രിക്ക‌് സമീപമുള്ള ജില്ലാ അസി. കമീഷണർ ഓഫ‌് ഫുഡ‌് സേഫ‌്ടിയുടെ ഓഫീസിൽ നേരിട്ടോ acfstvpm2018@gmail.com വഴിയോ ഫോൺ മുഖാന്തരമോ അപേക്ഷകൾ നൽകാം. ഫോൺ നമ്പർ: 7593873310, 7593873353, 8943346581
പ്രധാന വാർത്തകൾ
 Top