07 April Tuesday
നെടുവത്തൂർ പഞ്ചായത്ത്‌

നടന്നത്‌ ബജറ്റ്‌ യോഗം; എസ്‌പിക്ക്‌ പരാതി നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
എഴുകോൺ
ബജറ്റ് 31നു മുമ്പ് പാസായില്ലെങ്കിൽ അടുത്തമാസം മുതൽ പഞ്ചായത്ത് പ്രവർത്തനം തടസ്സപ്പെടുമെന്നതിനാലാണ് ഭരണസമിതി യോഗം ചേരേണ്ടിവന്നതെന്ന് നെടുവത്തൂർ പഞ്ചായത്ത് സെക്രട്ടറി കെ ജയകുമാർ പറഞ്ഞു. ബജറ്റ് യോഗത്തിനിടെയാണ്‌ പൊലീസ്‌ എത്തിയത്‌.  
17 അംഗങ്ങളിൽ പുരുഷന്മാരായ അഞ്ചുപേരെയും പൊലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. താൽക്കാലിക ജീവനക്കാരന്റെയും അറസ്റ്റ് രേഖപ്പെടുത്തി. 
യോഗത്തിലേക്ക്  ഇരച്ചെത്തി ജനപ്രതിനിധികളെ ബലംപ്രയോഗിച്ചു പിടിച്ചുകൊണ്ടു പോകുകയായിരുന്നു. ഇതിനെതിരെ എസ്‌പിക്ക്‌  പരാതി നൽകുമെന്നും സെക്രട്ടറി അറിയിച്ചു.
പ്രധാന വാർത്തകൾ
 Top