07 April Tuesday

പച്ചക്കറിക്ക്‌ വിലകൂട്ടുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കുളത്തൂപ്പുഴ
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ കുളത്തൂപ്പുഴയിൽ പച്ചക്കറിക്കും മറ്റു സാധനങ്ങൾക്കും ഉയർന്ന വില ഈടാക്കിയതായി പരാതി. കഴിഞ്ഞദിവസത്തേക്കാൾ ഇരട്ടി വിലയാണ് ഉള്ളിക്കും സവാളയ്ക്കും കിഴങ്ങിനും മറ്റും ഈടാക്കിയതെന്ന് മാർക്കറ്റിലെത്തിയവർ പരാതി പറഞ്ഞു. മൊത്തവിതരണക്കാർ കൂടിയ വില വാങ്ങുന്നതിനാൽ കുറച്ചു വിൽക്കാൻ കഴിയില്ലെന്നാണ്‌ വ്യാപാരികൾ പറയുന്നത്. 
ലോക്ക്ഡൗൺ പ്രഖ്യാപനം വന്നതോടെ ആളുകൾ വൻതോതിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.  
രണ്ടു ദിവസങ്ങളിലും കുളത്തൂപ്പുഴയിലും പരിസരങ്ങളിലുമുള്ള വ്യാപാര സ്ഥാപനങ്ങളിലും പലചരക്ക് കടകളിലും സപ്ലൈകോയുടെ ഷോറൂമുകളിലും രാവിലെ മുതൽ സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കായിരുന്നു. 
കടയ്ക്കുള്ളിൽ മുന്നോ നാലോപേർക്ക് മാത്രമേ പ്രവേശനമുള്ളൂ എന്നതിനാൽ പുറത്ത് ഊഴം കാത്തുനിൽക്കുന്നവരുടെ തിരക്കുണ്ടായിരുന്നു.  
പ്രധാന വാർത്തകൾ
 Top