31 March Tuesday
ലോക്ക്‌ഡൗൺ ലംഘനം

റൂറലിൽ കൂടുതൽ കേസ്‌ ചടയമംഗലത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
ചടയമംഗലം
സർക്കാരിന്റെ ലോക്ക്‌ഡൗൺ വിലക്ക്‌ പാലിക്കാതെ ചടയമംഗലത്ത്‌ നിരവധി വാഹനങ്ങൾ ബുധനാഴ്ചയും നിരത്തിലിറങ്ങി. അനാവശ്യമായി കറങ്ങിനടന്ന വാഹനങ്ങൾ പൂയപ്പള്ളി, ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. റൂറലിൽ കൂടുതൽ കേസെടുത്തത്‌ ചടയമംഗലത്താണ്‌ –- 15. ചിലയിടത്ത്‌ അവശ്യകടകളല്ലാത്തവയും തുറന്നു. പൂയപ്പള്ളി, ഓയൂർ, വെളിയം, അമ്പലംകുന്ന്, കരിങ്ങന്നൂർ എന്നിവിടങ്ങളിലാണ്‌ റബർ, പെയിന്റ് കടകൾ തുറന്നത്‌. ഇവ ആരോഗ്യപ്രവർത്തകരും പൊലീസുമെത്തി അടപ്പിച്ചു. 
മൂന്നുപേർവീതം ബൈക്കുകളിൽ കറങ്ങുന്നതും ആവർത്തിച്ചു. മാവേലി സ്റ്റോര്‍, സൂപ്പർ മാർക്കറ്റ്, റേഷൻകട എന്നിവിടങ്ങളിൽ നല്ല തിരക്കായിരുന്നു. പലയിടത്തും പൊലീസും ആരോഗ്യ പ്രവർത്തകരും എത്തി നിയന്ത്രിച്ചു. ‌അനാവശ്യമായി കറങ്ങി പിടികൂടുന്ന വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെ അനുമതി ലഭിച്ചാൽ മാത്രമേ വിട്ടുകൊടുക്കൂ. വാഹനം ഓടിച്ചവർക്ക് പിഴയും ചുമത്തും. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. 
പൂയപ്പള്ളി എസ്എച്ച്ഒ വിനോദ് ചന്ദ്രൻ, എസ്ഐ ടി രാജേഷ് കുമാർ, ചടയമംഗലം എസ്എച്ച്ഒ സജു എസ് ഭാസ്, എസ്ഐ ശരലാൽ എന്നിവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top