അഞ്ചൽ
അഞ്ചൽ, ഇടമുളയ്ക്കൽ പഞ്ചായത്തുകളിലെ പലവാർഡുകളിലും യുഡിഎഫ് വോട്ടർമാരാകെ കൺഫ്യൂഷനിലാണ്. പോസ്റ്ററുകളിൽ ഒരേ വാർഡിൽതന്നെ യുഡിഎഫിന് ഒന്നിലേറെ സ്ഥാനാർഥികൾ. ആരാണ് ഔദ്യോഗികൻ, ആരാണ് വിമതൻ എന്നറിയാനാൻ വയ്യ.
ഇടമുളയ്ക്കൽ പഞ്ചായത്ത് കൈതക്കെട്ടിൽ മുൻ ഡിസിസി ജനറൽ സെക്രട്ടറി കെട്ടിടത്തിൽ സൂലൈമാൻ കൈപ്പത്തിചിഹ്നത്തിലും മുസ്ലിംലീഗ് പുനലൂർ മണ്ഡലം ജനറൽ സെക്രട്ടറി എം അബ്ദുൽ റഷീദ് ഏണി ചിഹ്നത്തിലും മത്സരിക്കുന്നു. രണ്ട് പോസ്റ്ററിലും യുഡിഎഫ് എന്നുണ്ട്. ചെമ്പകരാമനല്ലൂർ വാർഡിൽ കോൺസിന് രണ്ടു സ്ഥാനാർഥികളുണ്ട്.
അഞ്ചൽ പഞ്ചായത്തിലെ മൈലോട്ടുകോണം, അഞ്ചൽ ടൗൺ, മാർക്കറ്റ് എന്നീ വാർഡുകളിൽ കൈപ്പത്തി ചിഹ്നത്തിലും ഏണി ചിഹ്നത്തിലുമായി രണ്ടുവീതം യുഡിഎഫ് സ്ഥാനാർഥികളുണ്ട്. മാർക്കറ്റ് വാർഡിൽ അൽനജീം കൈപ്പത്തി ചിഹ്നത്തിലും യൂത്ത് ലീഗ് ജില്ലാ നേതാവ് ഇർഷാദ് ഏണി ചിഹ്നത്തിലും പോരാടുന്നു. പാറവിളയിൽ ആർഎസ്പി സ്ഥാനാർഥി മൺവെട്ടിയും മൺകോരിയും ചിഹ്നത്തിലും കോൺഗ്രസ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിലും യുഡിഎഫിനുവേണ്ടി വോട്ടുതേടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..